സ്വർണ്ണവിലയിൽ വീണ്ടും ചാഞ്ചാട്ടം; വൈകിട്ടോടെ 2000 രൂപയുടെ വർദ്ധനവ്
സ്വർണ്ണവിലയിൽ വീണ്ടും ചാഞ്ചാട്ടം.രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വർണവില വൈകിട്ടോടെ വീണ്ടും 2000 രൂപ വർധിച്ചു. ഇതോടെ പവന് 1,09,920 രൂപയായി. ഗ്രാമിന് 250 രൂപ വർധിച്ച് 13,740 രൂപയുമായി. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു. ഇതോടെ, ഒറ്റ ദിവസം 9840 രൂപ കുറഞ്ഞിരുന്നു. എന്നാൽ, ഉച്ചക്കു ശേഷം ആഗോള വിലയിലുണ്ടായ വർധനവിന് ചുവടുപിടിച്ച് സംസ്ഥാനത്ത് വീണ്ടും വില ഉയരുകയായിരുന്നു.
