സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്
സംസ്ഥാന സ്വർണ്ണവിലയിൽ വൻ കുതിപ്പ് .പവന് 1,800 രൂപ വർധിച്ച് 1,11,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയാണ് വിപണി വില.18 കാരറ്റ് സ്വർണം ഗ്രാമിന് 185 രൂപ വർധിച്ച് 11,415 രൂപയായി. പവന് 91,320 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപ വർധിച്ച് 8,890 രൂപയിലെത്തി. ഒരു പവന് 71,120 രൂപയാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപയുടെ വർധനയോടെ 5,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 45,840 രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വിപണി വില. 10 ഗ്രാം സിൽവറിന് 2,650 രൂപയാണ് ഇന്നത്തെ നിരക്ക്.
