വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

  1. Home
  2. Business

വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

stock market


വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഐ മേഖലയിലെ കുതിച്ചുചാട്ടം മൂലം കൊറിയൻ വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയെ പിന്നിലാക്കിയത്. അഞ്ച് ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തിയപ്പോൾ 4.8 ലക്ഷം കോടിയുമായി ഇന്ത്യ ഏഴാമതായി. പത്ത് വർഷത്തിനിടെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ വിപണി ഈ വർഷം മാത്രം ഇതുവരെ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഊർജ പ്രതിസന്ധി, പണപ്പെരുപ്പം, കാലവർഷം കുറയുമെന്ന പ്രവചനം തുടങ്ങിയവയാണ് പ്രതികൂലമായി ബാധിച്ചത്.വിപണി മൂല്യവും ആഗോള റാങ്കിങും

ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കു പ്രകാരം അന്താരാഷ്ട്ര വിപണിയിൽ കാര്യമായ മാറ്റം പ്രകടമായി.

ദക്ഷിണ കൊറിയൻ വിപണിയിൽ ഈ വർഷം 85 ശതമാനം വർധനവുണ്ടായി. വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറിലെത്തി.
വിപണി മൂല്യം 4.8 ലക്ഷം കോടി ഡോളറായതോടെ ഇന്ത്യ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച തായ്വാൻ ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.