നെറ്റ്ഫ്‌ലിക്‌സിൽ കൂട്ടപ്പിരിച്ചുവിടൽ; ആയിരത്തോളം പേർക്ക് ജോലി നഷ്ടമായേക്കും

  1. Home
  2. Business

നെറ്റ്ഫ്‌ലിക്‌സിൽ കൂട്ടപ്പിരിച്ചുവിടൽ; ആയിരത്തോളം പേർക്ക് ജോലി നഷ്ടമായേക്കും

image


ആഗോള ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കം. ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആകെ ജീവനക്കാരുടെ ആറു ശതമാനത്തോളം വരുമിത്.2022നു ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണിത്. എച്ച്ആർ, നിയമം, സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെ നടപടി ബാധിച്ചേക്കും. ഇതുസംബന്ധിച്ച ഇമെയിലുകൾ ജീവനക്കാർക്ക് ലഭിച്ചുതുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

കമ്പനിയുടെ വളർച്ച താൻ പ്രതീക്ഷിച്ച വേഗത്തിലല്ല മുന്നോട്ടുപോകുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് കോ-സിഇഒ ടെഡ് സാരൻഡോസ് കഴിഞ്ഞ മാസം ബ്ലൂംബെർഗ് സ്‌ക്രീൻടൈം ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. യൂട്യൂബ്, ടിക്‌ടോക്ക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ് ഫോമുകൾ യുവാക്കളെ സ്വാധീനിക്കുകയും ഒടിടി രംഗത്തെ കടുത്ത മത്സരവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നീക്കമെന്നാണ് സൂചന.