സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ടെക്‌സ്റ്റ് സന്ദേശങ്ങള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ സ്പോയിലറുകളായി മറയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മറച്ചുവയ്ക്കാന്‍ സാധിക്കുന്നതിനാല്‍ സന്ദേശങ്ങള്‍ വായിക്കുന്നതിന് ആദ്യം അതത് സന്ദേശങ്ങളില്‍ ടാപ്പ് ചെയ്യണം. ഐഒഎസിലെ ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പായ 26.6.10.71-ല്‍ പുതിയ അപ്ഡേറ്റ് കണ്ടെത്തിയിട്ടുണ്ട്.സ്പോയിലര്‍ ഫീച്ചര്‍ നിലവില്‍ ടെക്സ്റ്റ് സന്ദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ചിത്രങ്ങള്‍, വീഡിയോകള്‍ അല്ലെങ്കില്‍ മറ്റ് ഫയലുകള്‍ എന്നിവയില്‍ ഫീച്ചര്‍ ലഭ്യമാകില്ല. 'ഇന്‍വിസിബിള്‍ ഇങ്ക്' ഫോര്‍മാറ്റിങ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് മറയ്ക്കാന്‍ അനുവദിക്കുന്ന സമാനമായ ഒരു ഫീച്ചര്‍ ആപ്പിളിന്റെ ഐമെസേജ് നല്‍കുന്നുണ്ട്.
