എണ്ണവില 80 ഡോളറിന് താഴേക്ക്; ഓഹരി വിപണിയിൽ തുടർച്ചയായ നാലാം ദിവസവും മുന്നേറ്റം, രൂപയ്ക്കും നേട്ടം

  1. Home
  2. Business

എണ്ണവില 80 ഡോളറിന് താഴേക്ക്; ഓഹരി വിപണിയിൽ തുടർച്ചയായ നാലാം ദിവസവും മുന്നേറ്റം, രൂപയ്ക്കും നേട്ടം

stock market


ആഗോള വിപണിയിലെ അനുകൂല ചലനങ്ങളെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിൽ തുടർച്ചയായ നാലാം ദിവസവും വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 347 പോയിന്റ് നേട്ടത്തോടെ 77,000 പരിധിക്ക് മുകളിൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24,000 എന്ന സുപ്രധാന ലെവലിനും മുകളിലെത്തിയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്ക-ഇറാൻ സമാധാന കരാറിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതാണ് വിപണിക്ക് പ്രധാനമായും കരുത്തായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില കുറച്ചുനാൾക്ക് ശേഷം ആദ്യമായി ബാരലിന് 80 ഡോളറിന് താഴേക്ക് പതിച്ചു. വിപണിയിൽ ട്രെൻഡ്, ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടൈറ്റൻ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

അതേസമയം എണ്ണവില കുറഞ്ഞതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ചുരുങ്ങുമെന്ന പ്രതീക്ഷയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യവും വർധിച്ചു. 10 പൈസയുടെ നേട്ടത്തോടെ 94.50 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.