ആഗോള വെല്ലുവിളികൾക്കിടയിലും ഒമാന്റെ സാമ്പത്തിക മേഖല ഭദ്രമായി തുടരുന്നു; സെൻട്രൽ ബാങ്ക്

  1. Home
  2. Business

ആഗോള വെല്ലുവിളികൾക്കിടയിലും ഒമാന്റെ സാമ്പത്തിക മേഖല ഭദ്രമായി തുടരുന്നു; സെൻട്രൽ ബാങ്ക്

oman central bank


ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിലനിൽക്കുമ്പോഴും ഒമാന്റെ സാമ്പത്തിക സംവിധാനം ശക്തവും ഭദ്രവുമായി തുടരുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 2026-ലെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കിയത്.

ബാങ്കിങ് മേഖലയിൽ മൂലധന പര്യാപ്തതാ അനുപാതം 18.8 ശതമാനവും പണലഭ്യതാ അനുപാതം 195 ശതമാനവുമാണ്. കിട്ടാക്കടങ്ങളുടെ അനുപാതം 4.4 ശതമാനമായി തുടരുന്നു. ഏതൊരു സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ആവശ്യമായ മൂലധനവും പണലഭ്യതയും നിലനിർത്താൻ രാജ്യത്തെ ബാങ്കുകൾക്ക് കഴിയുമെന്ന് സമ്മർദ പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ ഒമാന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും മേഖലയിലെ വിശ്വാസ്യത വർധിപ്പിച്ചു.

ഇസ്‌ലാമിക് ബാങ്കിങ് മേഖലയിലെ ആസ്തികൾ 9.9 ശതമാനം വർധിച്ച് മൊത്തം ബാങ്കിങ് ആസ്തികളുടെ 19.6 ശതമാനമായിട്ടുണ്ട്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, സൈബർ സുരക്ഷാ ഭീഷണികൾ എന്നിവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ സുരക്ഷിതമാക്കാൻ മുൻഗണന നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.