നോർഡ് ശ്രേണി വിപുലീകരിച്ച് വൺപ്ലസ്

  1. Home
  2. Business

നോർഡ് ശ്രേണി വിപുലീകരിച്ച് വൺപ്ലസ്

s


പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ നോർഡ് ശ്രേണി വിപുലീകരിച്ചുകൊണ്ട് വൺപ്ലസ് നോർഡ് സിഇ 6 (OnePlus Nord CE 6), വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എന്നി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഗെയിമിംഗ് പെർഫോമൻസ്, ദീർഘനേരം നിൽക്കുന്ന ബാറ്ററി, മെച്ചപ്പെട്ട ഡിസ്‌പ്ലേ എന്നിവയാണ് ഇരു ഫോണുകളുടെയും പ്രത്യേകത. സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി നോർഡ് സിഇ 6 മുന്നിൽ നിൽക്കുമ്പോൾ, ഉയർന്ന റിഫ്രഷ് റേറ്റും വലിയ ബാറ്ററിയുമാണ് നോർഡ് സിഇ 6 ലൈറ്റിന്റെ ആകർഷണം.

വൺപ്ലസ് നോർഡ് സിഇ 6: സവിശേഷതകൾ

ഡിസ്‌പ്ലേ: 6.78 ഇഞ്ച് 1.5K അമോലെഡ് (AMOLED) ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സർ: സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ്, ഡെഡിക്കേറ്റഡ് ടച്ച് റിഫ്ലക്സ് ചിപ്പ്

ബാറ്ററി: 8,000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും. 27W വയർഡ് റിവേഴ്സ് ചാർജിംഗും ഗെയിമിംഗിനിടെ ഉപയോഗിക്കാൻ 'ബൈപാസ് ചാർജിംഗും' ലഭ്യമാണ്.

കാമറ: ഡ്യുവൽ ആക്സിസ് OIS ഉള്ള 50MP പ്രൈമറി കാമറ, ഓട്ടോഫോക്കസോടു കൂടിയ 32MP മുൻ കാമറ.