വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വില കുറച്ചു; ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയും കുറഞ്ഞു

  1. Home
  2. Business

വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വില കുറച്ചു; ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയും കുറഞ്ഞു

gas cylinder


രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് വെട്ടിക്കുറച്ചത്. ഇതോടെ പുതിയ നിരക്ക് ഡൽഹിയിൽ 2,728 രൂപയായും കൊൽക്കത്തയിൽ 2,872.50 രൂപയായും മാറി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വില കുറഞ്ഞത് ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾക്കും മറ്റ് ചെറുകിട വ്യവസായങ്ങൾക്കും വലിയ ആശ്വാസമാകും.

തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ നിരക്കിൽ കുറവ് വരുത്തുന്നത്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ (14.2 കിലോ) വിലയിൽ മാറ്റമില്ലാതെ തുടരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഊർജ്ജ മേഖലയിലെ മാറ്റങ്ങളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ പുതിയ വിലക്കുറവ് പ്രഖ്യാപിച്ചത്.