പണപ്പെരുപ്പം തടയാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി; ഭവന, വാഹന വായ്പാ പലിശകൾ വർദ്ധിക്കും

  1. Home
  2. Business

പണപ്പെരുപ്പം തടയാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി; ഭവന, വാഹന വായ്പാ പലിശകൾ വർദ്ധിക്കും

rbi


പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുഖ്യ പലിശനിരക്കായ റിപ്പോ നിരക്കിൽ കാൽ ശതമാനം (25 ബേസിസ് പോയിന്റ്) വർദ്ധനവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർന്നു. ആർ.ബി.ഐയുടെ പണനയ പ്രഖ്യാപനത്തെ തുടർന്ന് രാജ്യത്തെ ബാങ്കുകളുടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ വർദ്ധിക്കും.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകളും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവുമാണ് പലിശനിരക്ക് ഉയർത്താൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. വരും സാമ്പത്തിക വർഷത്തിലും കൂടുതൽ പലിശ വർദ്ധനവിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.