സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ്; ഒറ്റയടിക്ക് കൂടിയത് 680 രൂപ

  1. Home
  2. Business

സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ്; ഒറ്റയടിക്ക് കൂടിയത് 680 രൂപ

image


സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 680 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവന്റെ വില 77640 രൂപയായി.ഗ്രാമിന്റെ വിലയാകട്ടെ 9,620 രൂപയിൽനിന്ന് 9,705 രൂപയുമായി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് 10 ഗ്രാമിന്റെ വില 1,05,937ലെത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 1,24,214 രൂപയുമായി.ഇന്ത്യയുടെ മേൽ വൻ തീരുവ അടിച്ചേൽപിച്ച അമേരിക്കയുടെ നടപടിയും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം വിലക്കയറ്റത്തിന് കാരണമായി .