ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ നിലവിൽ വന്നു
ബഹ്‌റൈനിൽ ഈ മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില പരിഗണിച്ച് എണ്ണ-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള 'ഫ്യുവൽ പ്രൈസ് കമ്മിറ്റി' നിശ്ചയിച്ച പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ നിരക്കുകൾ (ലിറ്ററിന്):
- ജയ്യിദ് (91): 0.223 ബി.ഡി
- മുംതാസ് (95): 0.253 ബി.ഡി
- സൂപ്പർ (98): 0.314 ബി.ഡി
- ഡീസൽ: 0.220 ബി.ഡി
