സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍

  1. Home
  2. Business

സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍

s


പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എസ് 26 സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഈ ശ്രേണിയില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26+, ഗാലക്സി എസ് 26 അള്‍ട്ര എന്നിവയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ആണ് ഫോണുകള്‍ക്ക് കരുത്തു പകരുന്നത്. എഐ സവിശേഷതകള്‍, കാമറ അപ്‌ഡേഷന്‍, പ്രകടന അപ്ഗ്രേഡുകള്‍ എന്നിവയില്‍ പുതിയ ഗാലക്സി എസ് 26 സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാം.സാംസങ് ഗാലക്സി എസ് 26 രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി. ഗാലക്സി എസ് 26+, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്റുകളിലും ഗാലക്സി എസ് 26 അള്‍ട്ര മൂന്ന് വേരിയന്റുകളിലുമാണ്് വരുന്നത്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നി വേരിയന്റുകളാണ്

എസ് 26 അള്‍ട്ര വാഗ്ദാനം ചെയ്യുന്നത്. 87,999 രൂപ മുതല്‍ 1,89,999 രൂപ വരെയാണ് വില. എസ്26 അള്‍ട്രയുടെ അടിസ്ഥാന വേരിയന്റിന് 1,39,999 രൂപയാണ് വില. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, പ്രീ-ഓര്‍ഡര്‍ കാലയളവില്‍ ചില ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൈവസി ഡിസ്പ്ലേ ആണ് സീരീസിന്‍റെ ഏറ്റവും വലിയ ഫീച്ചര്‍. ഒരു കോണിൽ നിന്ന് നോക്കുമ്പോൾ സ്ക്രീനിന്റെ ഭാഗങ്ങൾ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഈ ഫീച്ചര്‍. അറിയിപ്പുകൾ, പോപ്പ്-അപ്പുകൾ, പാസ്‌വേഡ് എൻട്രികൾ എന്നിവ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു. വിവരങ്ങൾ സുരക്ഷിതമായി തുടരും. പ്രൈവസി ഡിസ്പ്ലേ സ്വമേധയാ ടോഗിൾ ചെയ്യാം.