ഇന്നത്തെ സ്വർണ വില; സംസ്ഥാനത്ത് എന്നും സ്വർണവില താഴോട്ട്
സംസ്ഥാനത്ത് എന്നും സ്വർണവില താഴോട്ട്.തുടർച്ചയായ അഞ്ചാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞ് ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന് നിരക്കിലാണ് ഇപ്പോൾ സ്വർണം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരിവിപണികൾ നഷ്ടം നികത്താൻ തുടങ്ങിയതും ഡോളർ ശക്തിപ്പെട്ടതുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ട്
