ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 12,845 രൂപയാണ് ചൊവ്വാഴ്ചത്തെ വില.യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ എണ്ണവില കുറയുന്നതുമടക്കം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
