വിഷുവിന് വിവോയുടെ പുതിയ ഫോൺ വിപണിയിൽ
പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി5 പ്രോ ഇന്ത്യയിൽ ഏപ്രിൽ 15ന് പുറത്തിറങ്ങും. ഈ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 (Qualcomm Snapdragon 7s Gen 4) ചിപ്‌സെറ്റ് ഉണ്ടായിരിക്കും. മുൻ മോഡലായ ടി4 പ്രോയെ അപേക്ഷിച്ച് മികച്ച പ്രകടനം ഇത് കാഴ്ചവെക്കും.
9,020mAh എന്ന കരുത്തുറ്റ ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായിരിക്കും ഇത്. കോസ്മിക് ബ്ലാക്ക് (Cosmic Black), ഗ്ലേഷ്യർ ബ്ലൂ (Glacier Blue) എന്നി നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. മുൻ മോഡലിനേക്കാൾ (Rs 27,999) ഇതിന് വില കൂടുതലായിരിക്കും. ഏകദേശം 30,000 രൂപ മുതൽ 36,999 രൂപ വരെയായിരിക്കും ഇതിന്റെ വിപണി വില എന്ന് കരുതപ്പെടുന്നു.
