മൂന്ന് നേരം കഞ്ചാവ് കഴിക്കുന്നു; ശീലം മകളെ നന്നായി നോക്കാൻ സഹായിക്കുന്നു; യുവതിയുടെ പരാമർശം വിവാദത്തിൽ

  1. Home
  2. International

മൂന്ന് നേരം കഞ്ചാവ് കഴിക്കുന്നു; ശീലം മകളെ നന്നായി നോക്കാൻ സഹായിക്കുന്നു; യുവതിയുടെ പരാമർശം വിവാദത്തിൽ

drugs 123


ആറ് വയസ്സുകാരിയായ ഒരു മകളുണ്ട് ബ്രിറ്റ് ഹിബ്ബിറ്റ്സിന്. ബ്രിറ്റ് പറയുന്നത് താൻ ദിവസവും മൂന്ന് തവണ കഞ്ചാവ് ഉപയോ​ഗിക്കും. അത് തന്നെ ഒരു നല്ല അമ്മയായി മാറാൻ സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോ​ഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോ​ഗം ആറു വയസ്സുകാരിയും കാണുന്നുണ്ട്. എന്നാൽ, അത് മുതിർന്നവർ കഴിക്കുന്ന ഒരു മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നുമാണ് ബ്രിറ്റ് മകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. 

2018 നവംബറിലാണ് മിഷി​ഗണിൽ കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്ന് മുതൽ താൻ കഞ്ചാവ് ഉപയോ​ഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാൻ കഞ്ചാവിന്റെ ഉപയോ​ഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. വൈനും മദ്യവും ഒക്കെ ഉപയോ​ഗിക്കുന്ന അമ്മമാരുണ്ട്. അവർ നല്ല അമ്മമാരായിരിക്കുന്നില്ലേ? അതുപോലെ തന്നെ കഞ്ചാവ് ഉപയോ​ഗിക്കുന്ന അമ്മമാർക്കും നല്ല അമ്മമാരായിരിക്കാൻ സാധിക്കും. തന്റെ ക്ഷമാശീലമടക്കം നല്ലതുപോലെ വർധിച്ചിട്ടുണ്ട്. അതിനെല്ലാം നന്ദി കഞ്ചാവിനോടാണ്. അതിന്റെ ഉപയോ​ഗമാണ് തന്നെ ഇങ്ങനെ മാറ്റിയത് എന്നെല്ലാമാണ് അവൾ പറയുന്നത്. 

എന്നാൽ, കടുത്ത വിമർശനമാണ് ബ്രിറ്റിന് നേരിടേണ്ടി വരുന്നത്. ചെറിയ കുട്ടിയുള്ള ഒരാൾ ഇങ്ങനെ കഞ്ചാവ് ഉപയോ​ഗിക്കുകയോ, അത് പ്രോത്സാഹിപ്പിച്ചു കൊണ്ട് സംസാരിക്കുകയോ ചെയ്യുന്നത് ഒട്ടും നല്ല കാര്യമല്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.