അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും, രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യം ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

  1. Home
  2. Trending

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും, രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യം ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

PANAKKADU


അയോധ്യ രാമക്ഷേത്ര വിഷയത്തിൽ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസം​ഗം വിവാ​ദത്തിലായിരിക്കുകയാണ്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയിൽ പറഞ്ഞത്.

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാ​ഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പുൽപ്പറ്റയിൽ നടന്ന പരിപാടിയിലാണ് സാദിഖലി തങ്ങൾ ഇക്കാര്യം പറഞ്ഞത്. നിലവിൽ രാമക്ഷേത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാ​ഗമാകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധങ്ങളിൽ ലീ​ഗും മുസ്ലിങ്ങളും ഭാ​ഗമാകേണ്ടതില്ലെന്നാണോ ലീ​ഗിന്റെ നിലപാട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീ​ഗിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തിയാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ചർച്ചകൾ ഉയർന്നുകഴിഞ്ഞു.