പഞ്ചസാര ഒട്ടും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു ഫൈവ് സ്റ്റാർ ലെവൽ കോൾഡ് കോഫി
പഞ്ചസാര ഒഴിവാക്കി ശർക്കര ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ കോൾഡ് കോഫിയുടെ റെസിപി നോക്കാം.
ആവശ്യമായ ചേരുവകൾ
പാൽ- 2 കപ്പ്, കാപ്പിപ്പൊടി- 1 1/2 ടേബിൾസ്പൂൺ, ശർക്കരപൊടി- 3 ടേബിൾസ്പൂൺ, വാനില എക്‌സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ, ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് തണുത്ത പാലിലേയ്ക്ക് ഒന്നര ടേബിൾസ്പൂൺ കാപ്പിപ്പൊടിയും, മൂന്ന് ടേബിൾസ്പൂൺ ശർക്കരപ്പൊടി, അര ടീസ്പൂൺ വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്‌തെടുക്കാം.ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിക്കാം.
ഇതിലേയ്ക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കാം.ആവശ്യത്തിന് ഐസ്‌ക്യൂബ് കൂടി ചേർത്താൽ കിടിലൻ രുചിയിൽ കോൾഡ് കോഫി തയ്യാർ
