കർപ്പൂരി ഠാക്കുറിന് ഭാരതരത്‌ന നൽകി രാജ്യം ആദരിക്കും: നേട്ടം ബിജെപിയ്‌ക്കോ?

  1. Home
  2. Editor's Pick

കർപ്പൂരി ഠാക്കുറിന് ഭാരതരത്‌ന നൽകി രാജ്യം ആദരിക്കും: നേട്ടം ബിജെപിയ്‌ക്കോ?

takur


ചന്ദ്രകാന്ത് പി.ടി.

ഈ വർഷം ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഭാരത രത്നം 'ജന നായക് ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ' ശ്രീ. കർപ്പൂരി ഠാക്കൂറിനു' (1924-1988)  മരണാനന്തര ബഹുമതിയായി നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കും. 

രണ്ടു പ്രാവശ്യമായി 3 വർഷം (1970-71, 1977-79) ബീഹാറിന്റ മുഖ്യമന്ത്രിയായിരുന്നു കർപ്പൂരി ഠാക്കൂർ. ഇന്നത്തെ ബീഹാർ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെയും മുൻ മുഖ്യമന്ത്രി ലലു പ്രസാദ് യാദവിന്റെയും ഗുരു സ്ഥാനീയൻ കൂടിയാണ് ബീഹാറിലെ പിന്നാക്ക വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഈ നേതാവ്. വിദ്യാർഥി പ്രസ്ഥാനത്തിൽ എഐഎസ്എഫ് പ്രവർത്തകനായിരുന്ന അദ്ദേഹം ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി 1942ൽ തന്നെ ബിരുദ പഠനം  ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം 28 മാസം ജയിൽ ശിക്ഷയും അനുഭവിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഠാക്കൂർ തന്റെ ഗ്രാമത്തിലെ സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തു. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി 1952-ൽ ബീഹാർ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഹിന്ദി ഭാഷയിൽ വക്താവായിരുന്ന അദ്ദേഹം മെട്രിക്കുലേഷൻ പാഠ്യപദ്ധതിയുടെ നിർബന്ധിത വിഷയമായ ഇംഗ്ലീഷ് നീക്കം ചെയ്തു. അടിയന്തിരാവസ്ഥയെ തുടർന്ന് രൂപം കൊണ്ട ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ഠാക്കൂർ. ജനതപാർട്ടി നേതാവായി കോൺഗ്രസിനെ പരിചയപ്പെടുത്തി അദ്ദേഹം ബീഹാർ മുഖ്യമന്ത്രിയായി.

തന്റെ ഭരണകാലത്തു സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്കായി ബീഹാറിൽ 26% സംവരണ മാതൃക അവതരിപ്പിച്ചു. ഈ ലേയേർഡ് സംവരണ വ്യവസ്ഥയിൽ മറ്റ് പിന്നാക്ക വിഭാഗത്തിന് 12%, ഏറ്റവും പിന്നാക്ക വിഭാഗത്തിന് 8%, സ്ത്രീകൾക്ക് 3%, ഉയർന്ന ജാതികളിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EBWs) 3% സംസ്ഥാന സർക്കാർ ജോലികളിൽ സംവരണം ലഭിച്ചു. ജനതാ പാർട്ടി പിളർന്നപ്പോൾ ചരൺസിങ്ങിന്റെ കൂടെ നിന്നു. നിതീഷ് കുമാർ, ലലൂ പ്രസാദ് യാദവ്, രാംവിലാസ് പാസ്വാൻ എന്നീ ബീഹാർ നേതാക്കളുടെ ഗുരു, ഉപദേശകൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന കർപ്പൂരി ഠാക്കൂറിന് 'ഭാരത രത്നം ' എന്ന ഭാരതത്തിന്റെ പരമൊന്നത ബഹുമതി മരണാനന്തരം നൽകുമ്പോൾ പിന്നോക്ക വിഭാഗത്തിലും നിതീഷ്, ലാലു എന്നീ അച്യുതണ്ടിലും ചുറ്റുന്ന ബീഹാർ രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും പിന്നാക്ക ജാതി രാഷ്ട്രീയത്തിൽ ബിജെപി തങ്ങളുടേതായ ചെക്ക് വക്കുന്നു എന്നുവേണം കരുതാൻ. 

2015ൽ വജ്‌പൈക്കും പിന്നെ 2019 ൽ മുൻ പ്രസിഡന്റ് പ്രണാബ് മുഖർജിക്കും അന്തരിച്ച ജനസംഘം  നേതാവായിരുന്ന നേതാജി ദേശ്മുഖ്, വിഖ്യാത പാട്ടുകാരൻ ഭൂപൻ ഹസാരിക്ക എന്നിവർക്കുമാണ് ഇത് നൽകിയിരുന്നത്. പിന്നെ ഇപ്പോൾ 2024 ൽ ആണ് ഈ ബഹുമതി നൽകാൻ തീരുമാനിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിലും മികച്ച എത്രയോ മഹാരഥന്മാർ ഉള്ളപ്പോൾ എന്തിനു കർപ്പൂരി ഠാക്കൂർ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് രാഷ്ട്രീയ വിദ്യാർഥികൾ.