നെഹ്റു കെട്ടിപ്പടുത്ത ഇന്ത്യ; ജനമനസുകളിൽ ഒരിക്കലും മരിക്കാത്ത നേതാവ്

പിടി ചന്ദ്രകാന്ത്
1948 ജനുവരി 30ന് വൈകുന്നേരം പ്രധാനമന്ത്രി നെഹ്റു പറഞ്ഞു "സുഹൃത്തുക്കളെ, നമ്മുടെ വെളിച്ചം കെട്ടു, എല്ലായിടത്തും ഇരുട്ടാണ്.. അതേ നമ്മുടെ ബാപ്പുജി ഇനി ഇല്ലാ. ഇനി പഴയതുപോലെ നമുക്ക് അദ്ദേഹത്തിന്റെ മുന്നിൽ സമസ്യകൾക്ക് ഉത്തരം തേടി പോകാൻ പറ്റില്ല. നമ്മൾ അനാഥരായത് പോലെ." ഈ സന്ദേശത്തിന് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഒരു ഹിന്ദു തീവ്രവാദി ആയ "നാഥുറാം വിനായക ഗോഡ്‌സെ "യുടെ വെടിയുണ്ടകൾ നെഞ്ചിൽ തുളച്ചുകയറി ഡൽഹിയിലെ ബിർള ഹൗസിലെ പുൽത്തകിടിയിൽ വച്ചു വൈകുന്നേരം 5:17ന് ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ലോകത്തോട് വിടപറഞ്ഞിരുന്നു. മഹാത്മാഗാന്ധിയുടെ വിടവാങ്ങലിനു ശേഷം ഇന്ത്യൻ ജനതയ്ക്ക് അനാഥത്വം തോന്നാത്ത രീതിയിൽ നെഹ്റു 17 വർഷത്തോളം മുന്നിൽ നിന്നും നമ്മെ നയിച്ചു.
1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ അദ്ദേഹം രാജ്യത്തെ ജനങ്ങൾക്കായി നൽകിയ സന്ദേശം 'ലോകം ഉറങ്ങുന്ന ഈ സന്ദർഭത്തിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്രത്തിലേക്കും ഉണരുകയാണ്'. എന്തൊരു ഊർജവും ഉണർവും നൽകുന്ന വാക്കുകൾ. ബ്രിട്ടിഷ്‌കാർ ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഈ ഭൂപ്രദേശം ഒഴിഞ്ഞു പോകുമ്പോൾ കാലിയായ ഖജനാവ് മാത്രമാണ് അവശേഷിച്ചത്. ലോകത്തിന്റെ ആകെ ജിഡിപിയുടെ 25% മുഗൾ രാജാക്കന്മാരുടെ ഭരണത്തിൽ ഉണ്ടായിരുന്ന ഇന്ത്യ 1947 ആയപ്പോഴേക്കും വെറും 4% ജിഡിപിയിൽ എത്തി. ആകെ ക്യാഷ് ബാലൻസ് വെറും 40,000 മില്യൺ മാത്രമായിരുന്നു. ഏതാനും പട്ടാളക്കാരും, 4 വിമാനങ്ങളും,3 ടാങ്ക്കളും മാത്രമായിരുന്നു ഇന്ത്യൻ പട്ടാളത്തിന് ഉണ്ടായിരുന്നത്. പ്രതാപികളായ ഏതാനും വിരലിൽ എണ്ണാവുന്ന രാജാക്കന്മാർക്ക് മാത്രമാണ് ഫോൺ ഉണ്ടായിരുന്നത്. ഇന്ത്യയിൽ അവശേഷിച്ച ജനതയുടെ നാലിൽ മൂന്നു പേർക്കും എഴുത്തും വായനയും അറിയില്ലായിരുന്നു. 95% ജനങ്ങളും കൊടും പട്ടിണിയിൽ ആയിരുന്നു. ആശുപത്രികൾ ഏതാനും ചിലത് ഒഴിച്ചാൽ രാജ്യത്ത് ഇല്ലായിരുന്നു എന്നു തന്നെ പറയണം.
നിരക്ഷകർ ആയ ജനതയെ സ്വാതന്ത്രത്തിന്റെ, ജനാധിപത്യത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നത് ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. "പ്രിൻസിലി "സ്റ്റേറ്റുകളെ ഇന്ത്യയിൽ ലയിപ്പിക്കുക അതിലൂടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക ഒക്കെ ചലഞ്ചുകൾ തന്നെയായിരുന്നു. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷക്ക് മുൻതൂക്കം നൽകി അദ്ദേഹം യുഎസ്എസ്ആർ മാതൃകയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചു. പ്ലാനിങ് കമ്മീഷൻ സ്ഥാപിച്ചു, ദീർഘ വീക്ഷണത്തോട് കൂടി പ്രവർത്തിച്ചു. അണക്കെട്ടുകൾ നിർമിച്ചു അതിലൂടെ കൃഷിക്ക് അവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തി. ശാസ്ത്രത്തിലൂടെ മാത്രമേ വളരാൻ കഴിയു എന്ന് അറിയാമായിരുന്ന നെഹ്‌റു ഐഎസ്ആർഒ സ്ഥാപിച്ചു. പ്രാഥമിക. ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ഫാക്ട്ടറികൾ എന്നിവ നിർമിച്ചു. ഇന്നത്തെ പോലെ, അന്ന് തീരെ തകർന്നടിഞ്ഞ ഒരു രാജ്യത്ത് പണം മുടക്കാൻ വിദേശ പണക്കാർ ആരും തയ്യാറായിരുന്നില്ല.
നീണ്ട 30 വർഷത്തെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൂടെയാണ് നെഹ്റു കടന്നു പോയത്. അതിൽ തന്നെ 9 തവണയായി 15 വർഷത്തോളം ജയിലിലും. ഇന്ത്യൻ പ്രധാനമന്ത്രി ആയി മാറിയ നെഹ്റു, ചേരി ചേരാ നയത്തിലൂടെ റഷ്യൻ ചേരിയുടെയും അമേരിക്കൻ ചേരിയുടെയും ഇടയിലൂടെ ഇന്ത്യൻ നിഷ്പക്ഷത ആകാശത്തോളം ഉയർത്തി പിടിച്ചു. ഒപ്പം അഗോള ആദരവും അദ്ദേഹം നേടി. 11 പ്രാവശ്യമാണ് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹത്തിന്റെ പേർ പരിഗണിക്കപ്പെട്ടത്.
അവിടെനിന്ന് കെട്ടി പടുത്തതാണ് ഇന്നത്തെ ഇന്ത്യ. 2014 ന് മുൻപ് തന്നെ ചന്ദ്രയാനും, ന്യൂക്ലിയർ ബോംബ് , സൂപ്പർ കമ്പ്യൂട്ടർ (param), റോക്കറ്റുകൾ,മിസൈലുകൾ ആയിരക്കണക്കിന് യുദ്ധ വിമാനങ്ങൾ ലക്ഷക്കണക്കിനു പട്ടാളക്കാർ , മികച്ച സാമ്പത്തിക വികസനം , രണ്ടു പ്രാവശ്യം പാകിസ്താനെ യുദ്ധത്തിൽ തോൽപിച്ചു., ധാരാളം പൊതുമേഖല സ്ഥാപനങ്ങൾ ,68% ത്തോളം ശരാശരി വിദ്യാഭ്യാസം, കപ്പൽ നിർമ്മാണ ശാലകൾ, വിമാനത്താവളങ്ങൾ, നാഷണൽ ഹൈവേകൾ, ലോകത്തിലെ തന്നെ മികച്ച കമ്മ്യൂണിക്കേഷൻ സംവിധാനം, സാറ്റലൈറ്റുകൾ, ജല.. ആണവ വൈദ്യതി നിലയങ്ങൾ, ലോകത്തെ തന്നെ മികച്ച റെയിൽ കണക്ടിവിറ്റി എന്നിവ ഇന്ത്യൻ ജനത നേടിക്കഴിഞ്ഞിരുന്നു. അതേ എത്രയൊക്കെ കുറ്റം ആരു പറഞ്ഞാലും നെഹ്രുവിന്റെ നിശ്ചയദാർഢ്യം ഒന്നു കൊണ്ടാണ് മികച്ച അടിസ്ഥാനം ഇന്ത്യക്ക് ഉണ്ടായത്. അതിലൂടെ മറ്റു പ്രധാനമന്ത്രിമാർ പിന്നെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. "വേദം" കൊണ്ടല്ല "സയൻസ്" കൊണ്ടുമാത്രമേ ഇന്ത്യ രക്ഷപ്പെടു എന്ന് അദ്ദേഹത്തിനെ പോലെ അറിയാമായിരുന്നവർ ഇന്ന് ഉണ്ടോ എന്ന് സംശയമാണ്. നെഹ്റു ഇന്നും ജനമനസുകളിൽ ഒരിക്കലും മരിക്കാതെ നിലനിൽക്കുന്നു.