നന്ദി മൻമോഹൻ; ഇന്ന് കാണുന്ന ഇന്ത്യയെന്ന സാമ്പത്തിക ശക്തിയെ സൃഷ്ടിച്ചതിന്

  1. Home
  2. Editor's Pick

നന്ദി മൻമോഹൻ; ഇന്ന് കാണുന്ന ഇന്ത്യയെന്ന സാമ്പത്തിക ശക്തിയെ സൃഷ്ടിച്ചതിന്

manmohan singh


ചന്ദ്രകാന്ത് പി.ടി

അഞ്ച് വർഷം ധനകാര്യ മന്ത്രിയും പിന്നീട് 10 വർഷം തുടർച്ചയായി അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതും ഇന്ത്യയുടെ വളർച്ചയുടെ കാലമായിരുന്നു. 
ഞങ്ങൾ ഓർക്കുന്നു.. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ കുതിച്ചു ചട്ടത്തിന് ആക്കം കൂട്ടിയത് അങ്ങയുടെ നയങ്ങൾ. 1991ൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി അങ്ങ് വന്നശേഷമാണ് GATT (General Agreement on Tariff and Trade ) കരറുമായി ഇന്ത്യ മുന്നോട്ടു പോയത്. അതോടെ 150 ഓളം വരുന്ന അംഗ രാജ്യങ്ങളിൽ ഫ്രീ ട്രെഡ് ഉണ്ടായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതുവരെ മുട്ടിൽ ഇഴഞ്ഞിരുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ അതോടെ ലോകത്തുതന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി മാറി. ASEAN കരാറും സമ്പത്ത് വ്യവസ്ഥക്ക് മുതൽക്കൂട്ടായി. അങ്ങയുടെ കാലത്തു ഭാരതം സാമ്പത്തിക ശക്തികളിൽ അഞ്ചാം സ്ഥാനത്തു കുതിച്ചെത്തി. 

ഇന്ത്യൻ ജിഡിപി വളർച്ചാ നിരക്ക് 10.30 വരെ എത്തി. എങ്കിലും 7.5 വളർച്ചാ നിരക്ക് സ്ഥിരമായി നിലനിന്നു. അതിലൂടെ ഓരോ 8 വർഷം കഴിയുമ്പോഴേക്കും ഇന്ത്യൻ സാമ്പത്ത് വ്യവസ്ഥ ഇരട്ടിയാകുന്ന അവസ്ഥയിൽ എത്തി. 2008 ലെ റെസിഷനിൽ ലോകത്താകെ പ്രത്യേകിച്ചും അമേരിക്കൻ ബാങ്കുകൾപോലും തകർന്നടിഞ്ഞപ്പോൾ ഇന്ത്യയിലെ ഒരു ബാങ്കിന് പോലും ഒരു കോട്ടവും തട്ടാതെ അങ്ങ് പിടിച്ചു നിർത്തി. റെസിഷനെ ഇന്ത്യ നിസാരമായി മറികടന്നത് ലോകം അത്ഭുതത്തോടെയാണ് നോക്കികണ്ടത്. 

ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയ അങ്ങ്..  അമേരിക്ക, റഷ്യ, ചൈന എന്നിവക്ക് പിറകിലായി ലോകത്തെ നാലാമത്തെ സൈനിക ശക്തിയായിക്കൂടി ഇന്ത്യയെ വളർത്തി. കാർഷിക, തൊഴിൽ മേഖലകളിൽ അങ്ങയുടെ കാലത്ത് കൈവരിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അങ്ങയുടെ പിൻഗാമികൾക്ക് കഴിയുന്നില്ല എന്നത് കൂടി ഓർക്കുമ്പോൾ അങ്ങയുടെ മഹത്വം കൂടുതൽ വെളിവാകുന്നു. 

ലോക പട്ടിണി സൂചികയിൽ അങ്ങയുടെ ഭരണ കാലത്തു ഇന്ത്യ 82-ാംസ്ഥാനത്ത് ആയതിനെ കുറ്റപ്പെടുത്തിയവർ ഇന്ന് ഭരിക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 102 ലേക്ക് കൂപ്പുകുത്തി. എന്തിന് അങ്ങയുടെ കാലത്തു ഇന്ത്യൻ പട്ടാള ക്യാമ്പ് ആക്രമിച്ചു നമ്മുടെ സൈനികരെ വധിക്കാൻ ഒരു ഭീകരനും കഴിഞ്ഞിരുന്നില്ല. ബോംബെ ഭീകരക്രമണ സംഭവം ഒരു കളങ്കമായി നിലനിൽക്കുന്നു എങ്കിലും അതിനെ കുറ്റപ്പെടുത്തുന്നവർ ഭരിച്ച കാലത്താണ് ഒരു വൻ പാക് ഭീകര സൈന്യം തന്നെ മാസങ്ങൾക്ക് മുൻപേ ഇന്ത്യക്ക് അകത്തു നുഴഞ്ഞു കയറി ഇന്ത്യക്ക് അകത്തുനിന്ന് നമ്മോട് യുദ്ധം ചെയ്ത "കർഗിൽ യുദ്ധ" പീരീഡ് കുറ്റപ്പെടുത്തുന്നവർ ഓർക്കുന്നില്ല. ഒപ്പം ഇന്ത്യൻ പാർലിമെന്റ് ആക്രമിക്കപെട്ടപ്പോഴും അങ്ങയെ ബോംബെയുടെ പേരിൽ കഴിവ് കെട്ടവൻ എന്നു വിശേഷിപ്പിച്ചവർ ആയിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്. ചൈന ഇന്ത്യയുടെ സ്ഥലം അന്ന് പിടിച്ചെടുത്തിരുന്നില്ല. എന്നിട്ടും ഒരു ബാരൽ ക്രൂഡ് ഓയിലിനു 140 ഡോളർ ആയപ്പോൾ അങ്ങ് പെട്രോളിന് 60 രൂപയാക്കി. ഞങ്ങൾ ഇന്ത്യക്കാരും അന്നത്തെ പ്രതിപക്ഷവും അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്ന് പോലും മാനിക്കാതെ അറക്കുന്ന വാക്കുകൾ കൊണ്ട്  അധിക്ഷേപിച്ചു. ജനം തെരുവിൽ നെഞ്ചു തല്ലി കരഞ്ഞു. പ്രതിപക്ഷ നേതാക്കൾ കാളവണ്ടി യാത്രയും 350 രൂപയുടെ ഗ്യാസ് കുറ്റി സമരവും കൊണ്ട് അങ്ങയെ തെരുവിൽ പിച്ചി ചീന്തി. പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും അങ്ങയെ നിശിതമായി വിമർശിക്കാൻ മാത്രമാണ് പ്രവർത്തിച്ചത്. അതൊരുകാലം, അവർക്ക് അങ്ങയെ എങ്ങിനെ വേണമെങ്കിക്കും വിമർശിക്കാം അവരെ ഇഡിയും സിബിഐയും റൈഡ് ചെയ്ത് കേസിൽ പ്രതികൾ ആക്കില്ല. ഇൻകം ടാകസ് റൈഡ് നടത്തി ഇല്ലാത്ത സാമ്പത്തിക കുറ്റം ചാർത്തിക്കില്ല. അവസാനം ചങ്ങാത്ത മുതലാളി ആ പത്ര ഷെയറുകൾ തുശ്ചാമായ വിലക്ക് വാങ്ങി കൂട്ടുമ്പോൾ കേസുകൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പിവലിക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നില്ല. ഇന്ന് മീഡിയ സ്വാതന്ത്ര്യം എന്നാൽ ഭരണധികാരികളെ വിമർശിക്കൽ എന്നല്ല പകരം വാഴ്ത്തുപാട്ടുകൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക എന്നാണ്. ലക്ഷക്കണക്കിനു പേർക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് പോലും ആരും ഓർത്തില്ല. ഇതിനിടയിൽ അങ്ങയുടെ കാലത്തു ഇന്ത്യ ബഹിരാകാശത്തു ഉണ്ടാക്കിയ നേട്ടങ്ങൾ ഇവർ വിസ്‌മൃതിയിൽ തള്ളി. എങ്കിലും ചിലരെങ്കിലും ഓർക്കുന്നുണ്ടാകും ആ നേട്ടങ്ങൾ.

2004: India's first multi-purpose satellite, EDUSAT, വിക്ഷേപിച്ചു.
2005: ISRO cryogenic engine വിജയകരമായി നിർമ്മിച്ചു.
2008:  Chandrayaan-1, ദൗത്യം 
2009:  ISRO വിദേശ രാജ്യങ്ങളുടേത് ഉൾപ്പെടെ 6 ഉപഗ്രഹങ്ങൾ ഒറ്റ റോക്കറ്റിൽ ഭൗമ പഥത്തിൽ എത്തിച്ചു.
2013: ആദ്യത്തെ navigational satellite ആയ IRNSS-1A, ലോഞ്ച് ചെയ്തു.
2013: ISRO ചൊവ്വാ ഗ്രഹത്തെ ലക്ഷ്യമാക്കി "മംഗൾയാൻ" വിക്ഷേപിച്ചു.

അങ്ങനെ ശാസ്ത്ര, സാമ്പത്തിക, സൈനിക, സാമൂഹിക രംഗത്ത് അങ്ങ് ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചു.  എക്കാലത്തേയും ഇന്ത്യയുടെ മികച്ച കർമ്മയോഗിയും ധീരനുമായിരുന്ന ഭരണാധികാരി എന്ന് ചരിത്രം അങ്ങയെ ഓർക്കും തീർച്ച. അങ്ങക്ക് ഒരു കോടി പ്രണാമം.

News Hub