കേരളം സമ്പത്തിന്റെ നല്ലൊരു ശതമാനവും ചിലവഴിക്കുന്നത് ഇവിടെ; വേണ്ടത് സമൂലമായ മാറ്റങ്ങൾ

ചന്ദ്രകാന്ത് പി.ടി.
കേരളം അതിന്റെ നികുതിവരുമാന വിതരണത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒട്ടും പ്രോഡക്റ്റീവ് അല്ലാത്ത മേഖലയിലാണ് നമ്മൾ നമ്മുടെ സമ്പത്തിന്റെ 24% ഉം ചിലവഴിക്കുന്നത്.. ഏതാണ്ട് 30,000/- കൊടി രൂപാ വാർഷിക ചിലവ് വരും ഈ ഒറ്റ കാര്യത്തിന്. വിരമിച്ച സർക്കാർ ജീവനക്കാർക്ക് നൽകുന്ന പെൻഷൻ ആണ് ഈ ഭീമമായ തുക.
കേരളത്തിന്റ ജനസംഖ്യയുടെ വേറും 2% പേർക്കാണ് അവർ സർവീസ് നൽകിയ കാലയളവിൽ കൃത്യമായി ശമ്പളം നൽകിയ ശേഷവും പിന്നെയും ഒരു സർവീസും കിട്ടാതെ ചുമ്മാ ഈ പണം നൽകുന്നത്. ജീവിതകാലം മുഴുവൻ ജോലിചെയ്തിട്ട് അവസാനം പെൻഷൻ അവകാശമാണ് എന്നതാണ് ഉരുതിരിഞ്ഞു വന്നിരിക്കുന്ന പൊതു ബോധം. അതു ശരിയുമാണ്. എന്നാൽ നോക്കു.. സർക്കാർ ജോലി അല്ലാതെയുള്ള ഒരു ജോലിക്കും ഈ പരിരക്ഷയില്ല. ബാങ്കിങ്, പ്രൈവറ്റ് മേഖല, സ്വയം തൊഴിൽ, കൃഷി, വ്യവസായം തുടങ്ങി മറ്റൊരു മേഖലയിലും സ്റ്റാറ്റുട്ടറി പെൻഷൻ സബ്രദായമില്ല. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക് അവരും അവരുടേതായ പങ്ക് വഹിക്കുന്നുണ്ട്.
2012 മുതൽ മറ്റു പ്രൈവറ്റ് മേഖലകളിൽ ഉള്ളതുപോലെ contributary പെൻഷൻ സമ്പ്രദയം കേന്ദ്രവും പല സംസ്ഥാങ്ങളും കൊണ്ടുവന്നു. എന്നാൽ വോട്ടിനായി പലരും പഴയ statutory പെൻഷനിലേക്ക് മടങ്ങാൻ തയ്യാറാകുന്നു. കേരളവും ഏതാണ്ട് അതേ പാതയിലാണ്. മറ്റുള്ളവർ കൂടി നൽകുന്ന നികുതിപണമാണ് മൊത്തം ജനത്തിന്റെയും ജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്നതിനു പകരം വെറും 2% പേർക്കായി സമൂഹത്തിന് ഒരു സേവനവും കിട്ടാതെ നൽകുന്നത്. 2012 വരെ സർക്കാർ സർവീസിൽ ജോയിൻ ചെയ്തവർ 25 വർഷം ശരാശരി സർവീസ് പീരീഡ് എന്നു കണക്ക് കൂട്ടിയാൽ പോലും അവർ തന്നെ വിരമിക്കാൻ 2037 ആകും. അവർ പിന്നെയും 25 ഓ 30ഓ വർഷം പെൻഷൻ വാങ്ങിക്കുകയും ചെയ്യും. പലപ്പോഴും സർവീസിൽ ഉണ്ടായിരുന്ന കാലത്തെ ശമ്പളത്തിനേക്കാൾ വളരെ കൂടുതലായിരിക്കും ഓരോരുത്തർക്കും കിട്ടുന്ന പെൻഷൻ.
1951 ൽ പെഷൻ എന്ന ആശയം കേന്ദ്രസർക്കാർ കൊണ്ടുവരുമ്പോൾ ഇന്ത്യയുടെ ശരാശരി ആയൂർ ദൈർഖ്യം(life expectancy ) വെറും 36 വയസ്സ് ആയിരുന്നു. പെൻഷൻ പ്രായം 55 വയസ്സ് എന്ന് നിജപ്പെടുത്തിയപ്പോഴും പെൻഷൻ വാങ്ങുന്നവർ കൂടിയാൽ 5 ഓ 6 വർഷമേ ജീവിച്ചിരിക്കുമായിരുന്നുള്ളു. ഇന്ന് ഇന്ത്യയുടെ ശരാശരി ആയൂർ ദൈർഘ്യം എന്നത് 70.1 വയസാണ്. എന്നാൽ കേരളത്തിന്റെ മാത്രം കണക്കിൽ അത് 76 വയസാണ്. എന്നുവച്ചാൽ 1970 കൾ വരെ സർവീസിൽ നിന്നും വിരമിച്ച ഒരാൾക്ക് അഞ്ചോ പത്തോ കൊല്ലം മാത്രം പെൻഷൻ കൊടുത്ത സ്ഥാനത്തു ഇന്നത് 20ഉം 30ഉം വർഷമായി കൂടിയിരിക്കുന്നു. അതുമല്ല അന്നുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവാണ് ഉള്ളത് ഒപ്പം ശമ്പളവും വൻപിച്ചതോതിൽ കൂടി. പെൻഷൻ മാറ്റിവച്ച ശമ്പളമാണ് എന്നൊരു ചിന്ത ഉണ്ടെങ്കിലും statutory പെൻഷന് അതുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് ഒരു സമഗ്ര സാമ്പത്തിക അഴിച്ചുപണിക്ക് വിദഗ്ധർ സർക്കാരിനെ ഉപദേശിക്കുകയും സർക്കാർ സാമ്പത്തികമായ ഇത്തരം പുനർ ചിന്തകളെ പ്രാവർത്തികമാക്കുകയുമാണ് വേണ്ടത്. ഈ പണം പ്രോഡക്റ്റീവ് ആയി അല്ലെങ്കിൽ കുറഞ്ഞ തുകയിൽ എല്ലാവർക്കും മിനിമം പെൻഷൻ എന്ന പാശ്ചാത്യ രീതി കടമെടുത്താൽ തന്നെ കുറഞ്ഞ പണം എല്ലാ വൃദ്ധ ജനങ്ങളുടെയും കൈകളിൽ എത്തുകയും അത് ഉടൻ മാർക്കറ്റിലേക്കും അതുവഴി കൂടുതൽ വ്യാപാരത്തിലേക്കും ഒപ്പം നികുതിയിനത്തിൽ സർക്കാരിലേക്ക് നല്ലൊരു ഭാഗം തിരിച്ചെത്തുകയും ചെയ്യും.