'ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ട'; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

  1. Home
  2. Entertainment

'ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ട'; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

swasika


എന്റെ യൂട്യൂബ് ചാനൽ ഹാക്കായി പോയിയെന്ന് സ്വാസിക. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട.

പഴയ വീഡിയോസും കാണണ്ട. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങൾ ഒക്കെയും മറ്റൊരു ചാനൽ വഴി ഉണ്ടാകും. ആന്റമാൻ നിക്കോബാർ ഐലന്റിലേക്ക് ആണ് ഞങ്ങൾ ഒരുമിച്ചൊരു യാത്ര പോകുന്നത്.ആ വിശേഷങ്ങൾ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തൻ വീഡിയോയിൽ പറയുന്നു.

അതേസമയം ലക്ഷങ്ങളുടെ വരുമാനം അല്ലെ നഷ്ടം ഉണ്ടായത്. എത്രയും വേഗം അത് തിരികെ പിടിക്കാൻ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താര വിവാഹം ആയിരുന്നു ഇവരുടേത്.

മുൻപ് പലവട്ടം സ്വാസികയുടെ പേര് പല നായകന്മാരുടെ ഒപ്പവും ചേർത്തുവച്ചുള്ള വിവാഹവാർത്തകൾ പതിവായിരുന്നു. അതുകൊണ്ടുതന്നെ ഗോസിപ്പ് വാർത്തകൾ എന്നാണ് ഇരുവരുടെയും വിവാഹവാർത്ത പുറത്തുവന്നപ്പോൾ ആരാധകർ കരുതിയതും. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം ഒരു സീരിയൽ കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.