ഇതാ സ്റ്റീഫനും ഒടുവില്‍ വന്നു, മോഹൻലാലിന്റെ എമ്പുരാന് ഓസ്‍ട്രേലിയയിലും വമ്പൻ ബുക്കിംഗ്

  1. Home
  2. Entertainment

ഇതാ സ്റ്റീഫനും ഒടുവില്‍ വന്നു, മോഹൻലാലിന്റെ എമ്പുരാന് ഓസ്‍ട്രേലിയയിലും വമ്പൻ ബുക്കിംഗ്

empuran


 

എമ്പുരാനായി കാത്തിരിക്കുകയാണ് രാജ്യമെങ്ങുമുള്ള പ്രേക്ഷകര്‍. ഇതുവരെ അബ്രാം ഖുറേഷിയുടെ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ലൂസിഫറില്‍ പ്രധാന്യം സ്റ്റീഫൻ നെടുമ്പള്ളിക്കായിരുന്നു. എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്റര്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്.

എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് പൊടിപൊടിക്കുകയാണ്. മലയാളത്തിന്റെ ആദ്യത്തെ 1000K ഓസ്‍ട്രേലിയൻ ഡോളര്‍ ചിത്രമായിട്ടുണ്ട് പ്രീ സെയിലില്‍ എമ്പുരാൻ. പ്രീ സെയിലില്‍ ആദ്യത്തെ 200K ഓസ്‍ട്രേലിയൻ ഡോളര്‍ മലയാള ചിത്രവുമായി എമ്പുരാൻ. എമ്പുരാൻ ഓസ്‍ട്രേലിയയില്‍ നിന്ന് 1.72 കോടി രൂപയാണ് പ്രീ സെയിലില്‍ ഇതുവരെ നേടിയിട്ടുള്ളത്.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച  മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‍കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.