പിരിഞ്ഞെന്നു ആരു പറഞ്ഞു?; വേർപിരിയൽ അഭ്യൂഹങ്ങൾ തള്ളി നയൻതാരയും വിഘ്നേഷും

തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവയും അസ്വാരസ്യത്തിലാണ് എന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ ഭർത്താവ് വിഘ്നേഷിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് നയൻതാര.
ഇത് കൂടാതെ, വ്യക്തത നൽകാത്ത തരത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും താരം പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ശരിവച്ചത്.
‘കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നാണ് പറയുന്നത്.’- എന്ന രീതിയിലെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് നയൻതാര കഴിഞ്ഞ ദിവസം പങ്കുവച്ചത്. നയൻതാര ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചിട്ട് വളരെ കുറച്ച് നാൽ മാത്രമേ ആയിട്ടുള്ളൂ. നേരത്തെ താരം വിഘ്നേഷിനെ ഫോളോ ചെയ്തിട്ടുമുണ്ടായിരുന്നു.
എന്നാൽ, നയൻതാര വിക്കിയെ അൺഫോളോ ചെയ്തപ്പോഴും ഭാര്യക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ സപ്പോർട്ട് നൽകുകയാണ് വിഘ്നേഷ്. നയൻതാരയുടെ ബിസിനസിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലെ സ്റ്റോറി വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്. കൂടാതെ, നയൻതാരയെ ഫോളോയും ചെയ്തിട്ടുണ്ട്. നയൻ സ്കിൻ എന്ന അവരുടെ സ്കിൻകെയർ ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന ‘ഷീ ബ്യൂട്ടി അവാർഡ്‌സിന്റെ’ പ്രഖ്യാപന പോസ്റ്ററാണ് വിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിൽ നയൻതാരയുടെ ചിത്രവും കാണാം. ഇത് ഇരുവരും തെറ്റിപിരിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാകാനും സാധ്യതയുണ്ട്.