‘കുട്ടികളെ സ്റ്റേജിൽ കയറ്റരുത്, ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർ

  1. Home
  2. Entertainment

‘കുട്ടികളെ സ്റ്റേജിൽ കയറ്റരുത്, ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർ

diljit-dosanjh


സംഗീത പരിപാടിക്ക് മുന്‍പായി ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസുമായി തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് നടപടി.

സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടു. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടിസിൽ പറയുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതു രണ്ടും കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും നോട്ടിസിൽ പറയുന്നു. തത്സമയ പരിപാടിയില്‍ ദില്‍ജിത്ത് ലഹരിയേയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടുന്നത് തടയണം എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു അധ്യാപകന്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തെളിവിനായി പരിപാടിയുടെ വിഡിയോയും സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദില്‍ജിത്തിനു നോട്ടിസ് അയച്ചത്.