അൽമനാർ ഈദ്ഗാഹിന് അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകും
ദുബൈ അൽഖൂസ് അൽമനാർ സെന്റർ ഗ്രൗണ്ടിൽ നടക്കുന്ന ബലിപെരുന്നാൾ നമസ്‌കാരത്തിന്ന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകും. രാവിലെ 5:45ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനുശേഷം മലയാളത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും. കഴിഞ്ഞ 18 വർഷമായി ഇവിടെയാണ് അദ്ദേഹം ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്.
കാർപ്പെറ്റ് വിരിച്ച് സജ്ജമാക്കുന്ന ഗ്രൗണ്ടിൽ സ്ത്രീകൾക്ക് നമസ്‌കാരത്തിന് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മലയാളം അറിയാത്തവർക്ക് വേണ്ടി അൽബർഷ 3 ലെ നെക്സ്റ്റ് ജനറേഷൻ സ്‌കൂൾ ഗ്രൗണ്ടിൽ ഇംഗ്ലീഷ് ഭാഷയിൽ ഈദ്ഗാഹ് സംഘടിപ്പിക്കുന്നുണ്ടെന്ന് അൽമനാർ സെന്റർ ഭാരവാഹികൾ അറിയിച്ചു. ഈദ് ദിവസം രാവിലെ 5:45ന് ശൈഖ് അയാസ് ഹൗസി നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകും.
