യുഎഇയിൽ പുതിയ പഠനരീതി നാളെ പ്രഖ്യാപിക്കും

  1. Home
  2. Global Malayali

യുഎഇയിൽ പുതിയ പഠനരീതി നാളെ പ്രഖ്യാപിക്കും

dubai schools


രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ അധ്യയന രീതിയെക്കുറിച്ചുള്ള (നേരിട്ടുള്ള പഠനമാണോ അതോ ഓൺലൈൻ രീതിയാണോ എന്നത്) ഔദ്യോഗിക പ്രഖ്യാപനം നാളെ(10) വൈകിട്ടുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.