കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ കർശന നിയമം

  1. Home
  2. Global Malayali

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ കർശന നിയമം

.


കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായ് നിയമം ശക്തമാക്കി. സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പിക്കാൻ സഹായിക്കുന്ന നിയമം സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ദുബായുടെ ഒന്നാം ഉപഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയും ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുതിർന്ന എക്‌സിക്യൂട്ടീവ്, സിഇഒ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും നിയമം ബാധകമാണ്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

15 പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും ജീവനക്കാർക്ക് അവകാശം നൽകുന്നുണ്ട്. അന്വേഷണം നടത്തി കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് പിഴ ഈടാക്കാൻ നിയമം അനുശാസിക്കുന്നു. ഒരു കുറ്റത്തിന് ഒന്നിലധികം പിഴകൾ ചുമത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശിക്ഷാനടപടിയെ വെല്ലുവിളിക്കുന്നവരുടെ കേസ് ഗ്രീവൻസസ് കമ്മിറ്റി കൈമാറും. വിധി വന്നാൽ തൊഴിലുടമ തീരുമാനം നടപ്പാക്കുകയും ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയെ അറിയിക്കുകയും വേണം. കേസ് രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം.