യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ; കാറ്റ് ശ്രദ്ധിക്കണം

  1. Home
  2. Global Malayali

യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ; കാറ്റ് ശ്രദ്ധിക്കണം

uae


യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). പൊതുവെ ഇന്ന് (ഏപ്രിൽ ഒന്ന്) നല്ല കാലാവസ്ഥ ആണെന്ന് എൻസിഎം പ്രവചിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ളവർക്ക് പൊതുവെ തെളിഞ്ഞ കാലാവസ്ഥയും ചിലപ്പോൾ മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് രാത്രിയും നാളെ രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കാൻ സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ വടക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യത നിലനിൽക്കുന്നു.ചിലപ്പോൾ മണിക്കൂറിൽ 10 മുതൽ 20 വരെ വേഗതയിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എവിടെയും മഴ സാദ്ധ്യത കാണുന്നില്ല.

News Hub