മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

  1. Home
  2. Health&Wellness

മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

image


ഇന്ന് മിക്ക അടുക്കളയുടെയും ഭാഗമായി മൈക്രോവേവ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് പാചകം എളുപ്പമാക്കുമെങ്കിലും, മൈക്രോവേവ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

  1. ശരിയായ രീതിയിൽ അടച്ചു വേണം മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യേണ്ടത്. ഇല്ലെങ്കിൽ മൈക്രോവേവിൽ നിന്നുമുള്ള ഈർപ്പം ഭക്ഷണത്തിൽ ചേരുകയും ഭക്ഷണം കേടുവരാനും കാരണമാകുന്ന
  2. മൈക്രോവേവിൽ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കാൻ പാടില്ല. ചൂടാകുമ്പോൾ പാത്രം ഉരുകാനും വിഷാംശത്തെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിൽ കലരും. അതിനാൽ തന്നെ മൈക്രോവേവ് സേഫ് എന്ന് ലേബലുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  3. പെട്ടെന്ന് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നതാണ് മൈക്രോവേവിൻ്റെ പ്രത്യേകത. എന്നാൽ എല്ലാ ഭാഗവും നന്നായി പാകം ആകണമെന്നില്ല. അതിനാൽ തന്നെ അമിതമായ ചൂടിൽ മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യരുത്. ചെറിയ ചൂടിൽ വേവിച്ചെടുക്കാം.
  4. മൈക്രോവേവിൽ എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെങ്കിലും എല്ലാ ഭാഗവും ശരിയായ രീതിയിൽ പാകം ആകണമെന്നില്ല. അതിനാൽ തന്നെ ഇടയ്ക്കിടെ ഇളക്കികൊടുക്കുന്നത് ഭക്ഷണം നന്നായി പാകപ്പെടാൻ സഹായിക്കുന്നു.
  5. ഭക്ഷണം പാകമായി കഴിഞ്ഞാലുടൻ മൈക്രോവേവിൽ നിന്നും പുറത്തെടുക്കരുത്. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം പുറത്തേക്കെടുക്കുന്നതാണ് നല്ലത്.