രാവിലെ ഒരു ഗ്ലാസ് ശീലമാക്കാം: ദഹനം മെച്ചപ്പെടുത്താം, ശരീരഭാരം കുറയ്ക്കാം
വയറ്റിലെ ഗ്യാസിന്റെ പ്രശ്‌നങ്ങൾ മാറ്റാനും
ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും സഹായകമാവുന്ന ഒരു പാനീയം പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
ജീരകം - ഒരു ടീസ്പൂൺ
ഒരു ഗ്ലാസ് വെള്ളം
അര കഷണം നാരങ്ങ
ഒരു ടീസ്പൂൺ തേൻ
ഉണ്ടാക്കുന്ന വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് ഒരു രാത്രി മുഴുവൻ വെയ്ക്കുക. ശേഷം രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിച്ച് എടുക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിച്ചെടുക്കണം.വെള്ളം ചെറു ചൂടായതിനു ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
