അബൂദബിയിലെ ശൈഖ് സായിദ് റോഡിൽ വേഗപരിധി ഇനി മാറും

  1. Home
  2. International

അബൂദബിയിലെ ശൈഖ് സായിദ് റോഡിൽ വേഗപരിധി ഇനി മാറും

sheikh zayed


അബൂദബി എമിറേറ്റിലെ തിരക്കേറിയ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡായ E10ൽ വേരിയബിൽ സ്പീഡ് ലിമിറ്റ് സംവിധാനം നിലവിൽ വന്നു.മഴ, മൂടൽമഞ്ഞ്, തിരക്ക്, നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ റോഡിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഗപരിധി തത്സമയം മാറ്റി നിശ്ചയിക്കുന്ന സംവിധാനമാണ് വിഎസ്എൽ. 

റോഡ് സുരക്ഷ വർധിപ്പിക്കുക, ഗതാഗതം കൂടുതൽ സുഗമമാക്കുക എന്നിവയാണ് ലക്ഷ്യം. ഡ്രൈവർമാർ ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്നും നിയമം ലംഘിച്ചാൽ വലിയ പിഴ ലഭിക്കുമെന്നും അബുദാബി മൊബിലിറ്റി ആവശ്യപ്പെട്ടു. 

സാഹചര്യങ്ങൾ മനസ്സിലാക്കി വേഗപരിധി നിയന്ത്രിച്ചില്ലെങ്കിൽ വൻ പിഴ ലഭിക്കാൻ ഇടവരുത്തും. യു.എസ്, ജർമനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വി.എസ്.എൽ സംവിധാനം ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്ററായി തുടരും. 2023ൽ ആണ് മിനിമം വേഗതപരിധി ആശയം നടപ്പിലാക്കിയത്.