മ്യാൻമർ ഭൂകമ്പം: ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇ

  1. Home
  2. International

മ്യാൻമർ ഭൂകമ്പം: ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇ

uae president sheikh mohammed bin zayed al nahyan


മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ.  അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പ്രകൃതിദുരന്തബാധിതർക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടുന്നു.
News Hub