സ്വകാര്യമേഖലയ്ക്ക് അനുകൂലമായ ബജറ്റ്;ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പിണറായി വിജയൻ

  1. Home
  2. Kerala

സ്വകാര്യമേഖലയ്ക്ക് അനുകൂലമായ ബജറ്റ്;ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പിണറായി വിജയൻ

pinarayi vijayan


മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പഴയ പദ്ധതികളുടെ പേരുമാറ്റിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ കൂടുതലെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫ് സർക്കാർ ആരംഭിച്ച പല പദ്ധതികളും പുതിയ പേരിൽ വീണ്ടും അവതരിപ്പിക്കുകയാണ് ഉണ്ടായത് അദ്ദേഹം ആരോപിച്ചു. ചില മേഖലകളെ സർക്കാർ തീർത്തും അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാർച്ചിൽ 6,300 കോടിയിലധികം രൂപ ട്രഷറിയിൽ ശേഷിച്ചിരിക്കെ ക്ഷേമ നടപടികൾ തുടരാമായിരുന്നുവെന്നും, എന്നാൽ സർക്കാർ അതിൽ നിന്ന് പിൻവാങ്ങിയതായും പിണറായി പറഞ്ഞു. ധവളപത്രം വികസനക്ഷേമ പദ്ധതികളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള മുൻകൂർ ജാമ്യമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാവുന്നു. സ്വഭാവിക ബാധ്യതകളെ പെരുപ്പിച്ചുകാണിക്കൽ വരുമാനത്തിലെ വർധനവ് മറച്ചുപിടിക്കൽ ഒക്കെ ബോധപൂർവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു, ആരോപിച്ചുകാർഷിക മേഖല, പ്രത്യേകിച്ച് റബർ, നാളികേരം, നെല്ല് തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ ആശ്വാസ നടപടികളില്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര നയങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്ടവും ബജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


അതിദാരിദ്ര്യ നിർമാർജനം പോലുള്ള നേട്ടങ്ങളെ ബജറ്റ് അവഗണിച്ചുവെന്നും, സ്വകാര്യമേഖലയ്ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.വന്‍കിട മദ്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതില്‍ നിര്‍മ്മിക്കാനുളള അവസരം തുറന്നുകൊടുക്കുകയാണോ എന്ന് സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒഡീഷയെയും ആന്ധ്രപ്രദേശിനെയും കേരളത്തെയും ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഇടനാഴി ആശയത്തെ സര്‍ക്കാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടെന്നും വന്‍കിട കോര്‍പ്പറേറ്റ് താല്‍പര്യം ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു