നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

  1. Home
  2. Kerala

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

high-court-dismisses-dileep-petition-for-cbi- investigation


നടിയെ ആക്രമിച്ച കേസിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. നേരത്തെ സിംഗിൾ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഹർജി നിരസിച്ചതിന് പിന്നാലെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. അതേസമയം സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്.മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ  വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ആക്രമണത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്.