മന്ത്രി സജി ചെറിയാനെതിരായ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

  1. Home
  2. Kerala

മന്ത്രി സജി ചെറിയാനെതിരായ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

image


ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് കേസ് എടുത്തത്.കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പ്രതിയായ ഷാനവാസിനെ സിപിഎം പുറത്താക്കിയിട്ടും മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നുവെന്നാണ് ബിനു ചുള്ളിയിൽ ആരോപിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസിന്റെ പരിപാടിക്കിടെയായിരുന്നു ബിനു ഗുരുതരമായ ആരോപണം ഉന്നയിച്ചത്.സിപിഎം പുറത്താക്കിയിട്ടും ഷാനവാസിനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചതായും, അതിന് പിന്തുണ നൽകിയത് മന്ത്രി സജി ചെറിയാനാണെന്നുമാണ് ബിനു ചുള്ളിയിൽ ആരോപിച്ചത്