സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം ഇന്ന് പവന് 3,680 രൂപ കുറഞ്ഞു

  1. Home
  2. Kerala

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം ഇന്ന് പവന് 3,680 രൂപ കുറഞ്ഞു

gold


സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 3680 രൂപ കുറഞ്ഞ് 1,13,240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയിലെത്തി.കഴിഞ്ഞ കുറച്ച് ദിവസമായി വിലയിൽ വൻ ചാഞ്ചാട്ടം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെ സ്വർണവില കൂടിയെങ്കിലും ഉച്ചയോടെ കുറഞ്ഞിരുന്നു.രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ.
ജനുവരി 5നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നത്.