കേരളത്തിന് ഒരു സംസ്ക്കാരിക ഗാനം ഉണ്ട്, പിന്നെന്തിനാണ് ഒരു കേരള ഗാനം ? എഴുത്തുകാരി സുധകുട്ടി കെ.എസ്
കേരളത്തിന് ഒരു സംസ്ക്കാരിക ഗാനം ഉണ്ട്, പിന്നെന്തിനാണ് ഒരു കേരള ഗാനം. അതും വകുപ്പ് സെക്രട്ടറി ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ചാലേ അക്കാദമിക്ക് സ്വീകരിക്കാനാവൂ എന്ന് പറയുന്ന കേരളഗാനം - എഴുത്തുകാരി സുധകുട്ടി ചോദിക്കുന്നു. 2006 ൽ ഇന്ത്യൻ പ്രധാനമന്ത്രി തലസ്ഥാനത്ത് പങ്കെടുക്കുന്ന ചടങ്ങിന് സ്വാഗതമോതി കേരളത്തെക്കുറിച്ചൊരു ഗാനം പ്രശസ്ത കവിയെക്കൊണ്ട് എഴുതിച്ചതറിഞ്ഞ് സുഗതകുമാരി ടീച്ചർ ക്ഷോഭിച്ച് ഓഫീസിലെത്തിയതും തൻ്റെ പിതാവും കവിയുമായ ബോധേശ്വരൻ്റെ പുകൾപെറ്റ വരികൾ ഉള്ളപ്പോൾ മറ്റൊന്നിൻ്റെ ആവശ്യമെന്ത് എന്ന് ടീച്ചർ പൊട്ടിത്തെറിച്ചതും സുധകുട്ടി ഓർക്കുന്നു. പിന്നീട് ബോധേശ്വരന്റെ കവിത ടീച്ചറുടെ അത്യുത്സാഹത്തിൽ സംഗീത സംവിധായകനായ എം.ജി രാധാകൃഷ്ണൻ തൽക്ഷണം ട്യൂണിട്ട് പാടി പ്രധാനമന്ത്രിയെ കേൾപ്പിക്കുന്നത് വരെ സുഗത കുമാരി ടീച്ചർ ഒപ്പം ഉണ്ടായിരുന്നെന്നും സുധകുട്ടി പറയുന്നു.
തന്നെക്കാൾ മികവ് മറ്റൊരാൾക്കില്ല എന്ന് വിശ്വസിക്കുന്നവരാണ് ഏതാണ്ടെല്ലാ കലാകാരന്മാരും. അവരുടെ മാളത്തിൽ ചെന്ന് വെറുതെ തലയിടരുത്. പറ്റുന്നത് മാത്രം കൊത്തുക എന്നും ഫെയ്സ് ബുക്ക് കുറുപ്പിൽ പറയുന്നു.