പത്മ പുരസ്‌കാരങ്ങൾക്ക് നൽകിയ പേരുകളിൽ എംടിയും മമ്മൂട്ടിയും; പരിഗണിച്ചത് ഒരാളെ മാത്രം

  1. Home
  2. Kerala

പത്മ പുരസ്‌കാരങ്ങൾക്ക് നൽകിയ പേരുകളിൽ എംടിയും മമ്മൂട്ടിയും; പരിഗണിച്ചത് ഒരാളെ മാത്രം

mammooty


പത്മ പുരസ്‌കാരങ്ങൾക്കായി ഈ വർഷം സംസ്ഥാന സർക്കാർ നിർദ്ദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രമാണെന്ന് റിപ്പോർട്ട്. കേരളം നിർദ്ദേശിച്ച 19 പേരുകളിൽ ഉൾപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാടിനെ മാത്രമാണ് പത്മശ്രീ പുരസ്‌കാരത്തിന് പരിഗണിച്ചത്. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് നിന്നാണ് ചിത്രൻ നമ്പൂതിരിപ്പാടിനെ പരിഗണിച്ചത്.

പത്മവിഭൂഷൺ പുരസ്‌കാരത്തിനായി കേരളം നിർദ്ദേശിച്ചത് എംടി വാസുദേവൻ നായരുടെ പേരായിരുന്നു. പത്മഭൂഷണിനായി നിർദ്ദേശിച്ചത് നടൻ മമ്മൂട്ടിയുടെ പേരും. സംവിധായകൻ ഷാജി എം കരുൺ, കായികതാരം പിആർ ശ്രീജേഷ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കതോലിക്ക ബാവ എന്നിവരെയും നിർദ്ദേശിച്ചു. എന്നാൽ ഈ പേരുകൾ ആരും കേന്ദ്രം പരിഗണിച്ചില്ല.

ഐഎം വിജയൻ, മാനുവൽ ഫെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെ കായിക രംഗത്ത് നിന്നും സി രാധാകൃഷ്ണൻ, ടി പത്മനാഭൻ, എംകെ സാനു, ബെന്യാമിൻ എന്നിവരെ സാഹിത്യ രംഗത്ത് നിന്ന് പത്മശ്രീക്കായും നിർദ്ദേശിച്ചു. ഈ പേരുകളും കേന്ദ്രം പരിഗണിച്ചില്ല. സാമൂഹിക സേവന രംഗത്ത് നിന്ന് ഫാ. ഡേവീസ് ചിറമ്മേലിനെയും സി നരേന്ദ്രനെയും ( മരണാനന്തരം) സിവിൽ സർവീസിൽ നിന്ന് കെ ജയകുമാഫിനെയും കലാരംഗത്ത് നിന്ന് ഡോ പൂവത്തിങ്കലിനെയും സൂര്യ കൃഷ്ണമൂർത്തിയെയും സദനം കൃഷ്ണൻകുട്ടി നായരുടെ പേരും നിർദ്ദേശിച്ചിരുന്നു.