കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; പ്രസ് ജീവനക്കാരിക്കും ഗുരുതര പൊള്ളൽ

  1. Home
  2. Kerala

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; പ്രസ് ജീവനക്കാരിക്കും ഗുരുതര പൊള്ളൽ

crime


തിരുവനന്തപുരം കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി വിനുവാണ് മരിച്ചത്. സംഭവത്തിൽ പ്രസ് ജീവനക്കാരിക്കും ഗുരുതരമായി പൊള്ളലേറ്റു.തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.വിനു രാവിലെ പെട്രോൾ കുപ്പിയുമായി എത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി. ജീവനക്കാരിയെ കടന്നുപിടിക്കാൻ വിനു ശ്രമിച്ചതോടെ അവർക്കും പൊള്ളലേൽക്കുകയായിരുന്നു. കൈക്കും മുഖത്തും പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനുവും യുവതിയും തമ്മിലുള്ള പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നാണ് പോലീസിൻറെ നിഗമനം