സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

  1. Home
  2. Kerala

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

puttavimaladithya


കേരളത്തിൽ ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ പശ്ചാത്തലത്തിലാണ് ഈ വിപുലമായ സ്ഥലംമാറ്റം. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ഡിഐജിയായി നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച കെ. കാർത്തിക്കിന്റെയും ടി. നാരായണന്റെയും ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി നിലനിർത്തുകയും, കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിക്കുകയും ചെയ്തു.

എഡിജിപി, ഐജി, ഡിഐജി തലപ്പത്തെ മാറ്റങ്ങൾ

  • പി. വിജയൻ - എഡിജിപി (ക്രമസമാധാനം)
  • എസ്. ശ്രീജിത്ത് - ജയിൽ വകുപ്പ് മേധാവി
  • ദിനേന്ദ്ര കശ്യപ് - ഇന്റലിജൻസ് മേധാവി
  • എച്ച്. വെങ്കിടേഷ് - ക്രൈംബ്രാഞ്ച് മേധാവി
  • ബൽറാം കുമാർ ഉപാധ്യായ - ആംഡ് ഫോഴ്സ് ബറ്റാലിയൻ എഡിജിപി
  • ആർ. നിശാന്തിനി - ഇന്റലിജൻസ് ഐജി
  • ഹർഷിത അട്ടല്ലൂരി - പോലീസ് ആസ്ഥാനം ഐജി
  • എസ്. ശ്യാംസുന്ദർ - ക്രൈംബ്രാഞ്ച് ഐജി
  • യതീഷ് ചന്ദ്ര - എറണാകുളം റേഞ്ച് ഡിഐജി

സിറ്റി പോലീസ് കമ്മീഷണർമാർ & ഡിസിപിമാർ

  • അരുൺ ബി. കൃഷ്ണ - തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ
  • ഷൗക്കത്തലി (നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി) - കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ (ടി.പി. വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ്)
  • ഷഹൻഷാ കെ.എസ് - തിരുവനന്തപുരം ഡിസിപി
  • അരുൺ കെ. പവിത്രൻ - കൊച്ചി ഡിസിപി

എസ്പി തലത്തിലെ മാറ്റങ്ങൾ

  • ജുവനപ്പടി മഹേഷ് - ദക്ഷിണ മേഖല വിജിലൻസ് എസ്പി
  • മോഹന ചന്ദ്രൻ നായർ - മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി