പോക്‌സോ കേസിലെ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ പിടിയിൽ

  1. Home
  2. Kerala

പോക്‌സോ കേസിലെ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ പിടിയിൽ

posco-case-accused-taken-into-custody-in-abudhabi


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ ഒന്നരവർഷത്തിനുശേഷം ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്നും പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈലിനെയാണ് പിടികൂടിയത്.

2022ലാണ് സുഹൈൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കിയത്. 2023-ൽ പോലീസ് കേസ് അന്വേഷണം പൂർത്തിയാക്കി, മൂവാറ്റുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരേ ഓപ്പൺ എൻഡഡ് വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് ലുക്ക്- ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങൾ നടന്നത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്‌ഐമാരായ എം.പി. ദിലീപ് കുമാർ, എം.എം. ഉബൈസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് ബി. നായർ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്ന് കസ്റ്റഡിയിലെടുത്ത് വിമാനംമാർഗ്ഗം നാട്ടിലെത്തിച്ചത്

News Hub