സ്‌കൂട്ടറിൽ നിന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം ലഭിച്ചു

  1. Home
  2. Kerala

സ്‌കൂട്ടറിൽ നിന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം ലഭിച്ചു

മുഹമ്മദ് ഹാശിർ


മലപ്പുറം തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്.

അഗ്‌നിശമന സേന, എൻഡിആർഎഫ്, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ തിരിച്ചലിനോടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വലിയ പറമ്പ് പള്ളിയിൽ ഖബറടക്കും.