സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ടു; കേന്ദ്രവിഹിതത്തിലെ കുറവ് കാരണം സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലായി: കെ എൻ ബാലഗോപാൽ

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ടുവെന്ന് കേരള ബജറ്റ് ദിവസത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്.
സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി ഗണ്യമായി കുറഞ്ഞെന്ന് ധനമന്ത്രി.
സർവീസ് പെൻഷൻ കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ വർഷം നൽകും. കെ എൻ ബാലഗോപാൽ പറഞ്ഞു.