വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്.
സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ് കേരളം ഉറ്റുനോക്കുന്നത്. കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി ഡി സതീശന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരൻറികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരു. നികുതി ചോർച്ച തടയാനും നികുതി പിരിവ് ഊർജമാക്കാനുമുള്ള നടപടികൾ അടങ്ങുന്ന സമഗ്ര ധനമാനേജുമെൻറിലൂടെ വരുമാന വിടവ് പരിഹരിക്കാനായിരിക്കും വി.ഡി സതീശൻ ശ്രമിക്കുക.
