തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി,കൊളത്തൂരില്‍ പത്രിക സമര്‍പ്പിച്ച് സ്റ്റാലിന്‍

  1. Home
  2. Latest

തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി,കൊളത്തൂരില്‍ പത്രിക സമര്‍പ്പിച്ച് സ്റ്റാലിന്‍

mk stalin


തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി..മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ് യും ആദ്യ ദിനം പത്രിക നൽകി. കൊളത്തൂരിൽ പത്രിക നൽകിയ സ്റ്റാലിൻ റോഡ് ഷോ നടത്തിയാണ് മടങ്ങിയത്. റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെ അണിനിരത്തിയ ഡിഎംകെ, വിജയ് ക്ക് മറുപടി നല്കാനും ശ്രമിച്ചു. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികൾ ആയി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിൽ ആണ് ഇന്ന് പത്രിക നൽകിയത്. ടിവികെ നേതാക്കൾക്കൊപ്പം എത്തിയ വിജയ് റോഡ് ഷോയും നടത്തി . ഇന്ന് സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അടക്കം വിജയ് പൊതുയോഗങ്ങളിൽ പങ്കെടുക്കും