തഹാവൂർ റാണ അറസ്റ്റിൽ; ദില്ലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു

ഇന്ന് ഉച്ചയ്ക്കാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.
ദില്ലി പൊലീസിൻറെ പ്രത്യേക സംഘത്തിൻറെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളിൽ അർധസൈനികരെയും വിന്യസിച്ചിരുന്നു.
.അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂർ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.