രാവിലെ പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്ന പതിവുണ്ടോ?; ഇവ അറിയാം

  1. Home
  2. Lifestyle

രാവിലെ പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്ന പതിവുണ്ടോ?; ഇവ അറിയാം

Brush teeth


രാവിലെ പല്ലുതേക്കാതെ ഭക്ഷണം കഴിക്കാറുണ്ടോ? ചിലർക്കുള്ള ഒരു ശീലമാണിത്.
പല്ല് തേക്കാതെ ഭക്ഷണം കഴിച്ചാൽ എന്താ തെറ്റെന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം പല്ല് തേക്കാതെ വെള്ളം പോലും രാവിലെ കുടിക്കാത്തവരുമുണ്ട്. ശരിക്കും ഈ പറയുന്നതിലെന്തെങ്കിലും കഴമ്പുണ്ടോ ?

ദന്താരോഗ്യത്തിൽ ശ്രദ്ധചെലുത്തുന്നവർ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പല്ലുതേപ്പ്. ഒരു ദിവസം രണ്ട് നേരം പല്ല് തേക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് ലോകാരോഗ്യ സംഘടന അടക്കം പറയുന്നത്. വായിൽ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടരീയകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടണമെങ്കിൽ പല്ല് തേച്ചാലെ പറ്റൂ…

ഇങ്ങനെ പറയുമ്പോ നിങ്ങൾ ചോദിക്കുന്ന അടുത്ത ചോദ്യം രാവിലെ ഭക്ഷണത്തിന് മുൻപ് പല്ല് തേക്കാണോ എന്നതായിരിക്കും അല്ലേ?
എങ്കിൽ കേട്ടോളൂ… രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം വായിലുള്ള ഭക്ഷണ അവശിഷ്ടങ്ങൾ, ബാക്ടീരിയ എന്നിവ നീക്കാൻ ചെയ്യാനാണ് രാവിലെ നിർബന്ധമായും പല്ല് തേക്കണമെന്ന് പറയുന്നത്.കാരണം പല്ലിലുണ്ടാവുന്ന ബാക്ടീരിയകൾ 12 മണിക്കൂറിനകം നീക്കം ചെയ്തില്ലെങ്കിൽ അത് പിന്നീട് പല്ലിനെ കാര്യമായി ബാധിക്കും.

അങ്ങനെയെങ്കിൽ രാത്രി ഭക്ഷണം കഴിച്ച ശേഷം പല്ല് തേച്ചുകിടക്കുന്നവർ രാവിലെ എഴുന്നേറ്റ് പല്ല് തേക്കാതെ ഭക്ഷണം കഴിച്ചാൽ പ്രശ്നമുണ്ടോ? എന്ന സ്വാഭാവികമായ ഒരു ചോദ്യം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകും.അതിനും വ്യക്തമായ ഒരു ഉത്തരമുണ്ട്.

അതായത് രാത്രി ഭക്ഷണത്തിന് ശേഷം പല്ലു തേക്കുന്നവർ, പ്രഭാതഭക്ഷണത്തിന് മുൻപുള്ള പല്ല് തേപ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുന്നതിൽ തെറ്റില്ലെന്നാണ് ചിലർ പറയുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ സമയമനുസരിച്ച് പ്രഭാതഭക്ഷണത്തിന് ശേഷമാണോ മുൻപാണോ ബ്രഷ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാമെന്നാണ് മറ്റ് ചില ആരോഗ്യ വിദഗ്ധരും പറയുന്നത്. അതേസമയം എല്ലാവർക്കും ഇത് ബാധകമാകണമെന്നില്ല. ഓരോരുത്തരുടേയും
പല്ലിൻ്റെ ആരോഗ്യത്തിന് അനുസരിച്ച് മാറ്റം വരും എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. വായ്നാറ്റം ഒഴിവാക്കുന്നതിനും പല്ലിന് നല്ല തിളക്കം കിട്ടണമെങ്കിലും രാവിലെ എഴുന്നേറ്റയുടനുള്ള പല്ല് തേപ്പ് ശീലമാക്കുന്നത് നല്ലതാണ്.